അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ വഹിച്ച പങ്ക് പ്രശംസനീയമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്ക. ആഭ്യന്തര യുദ്ധം രൂക്ഷമായ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും വളരെ ഉപയോഗപ്രദമായ പങ്കാണ് ഇന്ത്യ വഹിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഇത്തരത്തിലുള്ള സമീപനങ്ങള്‍ പ്രതീക്ഷിക്കുന്നതായും അമേരിക്ക അറിയിച്ചു.

ഇന്ത്യ ശക്തമായ ഒരു രാഷ്ട്രമാണ്. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക താല്‍പര്യമുണ്ട്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര കലഹം പരിഹരിക്കാന്‍ ഇന്ത്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പെന്റഗണ്‍ പ്രസ് സെക്രട്ടറി റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ സുരക്ഷയ്ക്കായും ഇന്ത്യ എന്തു ചെയ്യുമെന്ന് അറിയാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നേതൃത്വവും സഹകരണവുമുണ്ടെങ്കില്‍ ഇതുപോലെ പല രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി.

Top