അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിന് മുന്നില്‍ ചാവേര്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിന് മുന്നില്‍ ചാവേര്‍ ആക്രമണത്തില്‍ ആറ് മരണം. പാര്‍ലമെന്റിനകത്തും പുറത്തുമായി ഒന്‍പതോളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് ലഭിക്കുന്ന വിവരം.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. പാര്‍ലമെന്റിന്റെ പുറത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളെ ഒഴിപ്പിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

Top