കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു ഇന്ത്യക്കാരുള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു.
അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വിദേശ സഞ്ചാരികള്‍ താമസിക്കുന്ന നഗരമധ്യത്തിലെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിന് നേരെയായിരുന്നു ഭീകരാക്രമണം.
പ്രശസ്ത അഫ്ഗാനി ഗായകനായ അല്‍താഫ് ഹുസൈന്റെ സംഗീതപരിപാടി ഗസ്റ്റ് ഹൗസില്‍ തുടങ്ങാനിരിക്കെയാണ് ആക്രമണമുണ്ടായത്. അഞ്ചോളം തോക്കുധാരികള്‍ ഗസ്റ്റ് ഹൗസ് ആക്രമിക്കുകയായിരുന്നു.
പ്രധാനമായും ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവിടെയുണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


