അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ വേട്ടഃ കൊല്ലപ്പെട്ടത് 51 തീവ്രവാദികള്‍

കാബൂള്‍: ശനിയാഴ്ച മുതല്‍ സൈന്യം തീവ്രവാദികള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ അഫ്ഗാനിസ്ഥാനില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാണ്ഡഹാര്‍, സബൂള്‍, ലൊഗര്‍, ഗാസനി എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും സൈന്യം തീവ്രവാദികളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയത്. അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് ആണ് പ്രദേശത്തു നിന്നും തീവ്രവാദികളെ തുടച്ചു നീക്കുന്നതിനായുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

32 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സൈന്യത്തിന്റെ ഭാഗത്തു നിന്ന് എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന വിവരം ഇതുവരെയും ലഭിച്ചിട്ടില്ല. കുര്‍ദ് പ്രവിശ്യയില്‍ തീവ്രവാദികള്‍ പരിശോധനാ ചെക്‌പോസ്റ്റിന് നേരെ നടത്തുവാന്‍ പദ്ധതിയിട്ടിരുന്ന സ്‌ഫോടന പരമ്പര സൈന്യം പരാജയപ്പെടത്തി. താലിബാന്‍ ഭീകരര്‍ സൈന്യത്തിന് ശക്തമായ മുന്നറിയിപ്പ് പലവട്ടം ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു. സൈന്യം തിരിച്ചടി പ്രതീഷിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് ഇവര്‍.

 

Top