ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അന്‍ഷു ഗുപ്തയ്ക്കും എയിംസ് ഡെപ്യൂട്ടി സെക്രട്ടറി സഞ്ജീവ് ചതുര്‍വേദിക്കും 2015ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം. മാഗ്‌സാസെ അവാര്‍ഡ് ഫൗണ്ടേഷനാണ് ഇരുവരും പുരസ്‌കാരം നേടിയതായി പ്രഖ്യാപിച്ചത്.
ഈ രണ്ട് ഇന്ത്യാക്കാരുള്‍പ്പടെ മൂന്നുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. ഫിലിപ്പീന്‍സ്, മ്യാന്‍മര്‍, ലാവോസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു മൂന്നുപേര്‍.
എയിംസിലെ അഴിമതി പുറത്ത് കൊണ്ട് വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ചതുര്‍വേദി. സാമൂഹിക പ്രവര്‍ത്തകനായ അന്‍ഷു ഗുപ്ത ഗൂന്‍ജ് എന്ന എന്‍.ജി.ഒയുടെ സ്ഥാപകനാണ്.
പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നിവയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാഗ്‌സസെ അവാര്‍ഡ്. ഫിലിപ്പീന്‍സ് പ്രസിഡണ്ട് രമണ്‍ മാഗ്‌സസെയുടെ ഓര്‍മ്മയ്ക്കായുള്ള ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ ഈ സമ്മാനം ‘ഏഷ്യയിലെ നോബല്‍’ എന്ന് അറിയപ്പെടുന്നു.


