തിരുവനന്തപുരം: സംസ്ഥാനത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റിയ സാഹചര്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍.
അഴിമതിക്കാരായ രാഷ്ട്രീയക്കാരും ക്രിമിനലുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്ത് മനുഷ്യവകാശ സംരക്ഷണ സംഘടന നടത്തിയ അഴിമതി വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അഴിമതിക്കേസില്‍ കുടുങ്ങുന്നതു നാണക്കേടല്ലാത്ത കാലമാണിത്. നിയമ സംവിധാനത്തിലെ പോരായ്മകള്‍ അഴിമതിക്ക് കാരണമാവുകയും ചെയ്യുന്നു. വിജിലന്‍സില്‍ പുഴുക്കുത്തുകളുണ്ട്. സര്‍ക്കാരിനു കീഴിലായതിനാല്‍ വിജിലന്‍സിനുമേല്‍ സമ്മര്‍ദ്ദവുമുണ്ട്.
ബാര്‍ കോഴ കേസില്‍ അന്വേഷണം നിയമപരമായും സത്യസന്ധമായും നടപടിയുണ്ടാകും. അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും വിന്‍സന്‍ എം.പോള്‍ വ്യക്തമാക്കി.


