അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രം സൈസ് സീറോയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാഘവേന്ദ്ര റാവുവിന്റെ മകന്‍ കോവെലാമുടി പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും അഭിനയിക്കുമെന്നു വാര്‍ത്തകളുണ്ട്. തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങും. ഒരു പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് സൈസ് സീറോ ഒരുക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവാണ് സംവിധായകനായ പ്രകാശ്. കീരവാണിയാണ് ഗാനങ്ങള്‍ തയാറാക്കുന്നത്. ഗുണശേഖര്‍ സംവിധാനം ചെയ്ത രുദ്രമാദേവി, എസ്.എസ്. രാജ മൗലി സംവിധാനം ചെയ്യുന്ന ബാഹുബലി എന്നിവയാണ് അനുഷ്‌കയുടെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. അനുഷ്‌ക നായികയായ തമിഴ് ചിത്രം എന്നൈ അറിന്താല്‍ തിയെറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രം സൈസ് സീറോ


