അനാഥാലയ വിവാദം: സിബിഐ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. വിദേശത്ത് നിന്ന് ഫണ്ട് കിട്ടുന്നതിനായാണ് അനാഥലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ചതെന്നും അപര്‍ണ ഭട്ട് അപേക്ഷയില്‍ പറയുന്നു.

ദക്ഷിണേന്ത്യയിലെ അനാഥാലയങ്ങളിലേക്ക് വ്യാപകമായി കുട്ടികളെ കൊണ്ടു പോകുന്നുണ്ട്.

പിന്നോക്ക സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ കൊണ്ടുപോകുന്നത്. വിദേശഫണ്ട് ലഭിക്കാനാണ് കുട്ടികളെ കൊണ്ടു പോകുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ പൊലീസ് അന്വേഷണം സുതാര്യമാകില്ലെന്നും അമിക്കസ് ക്യൂറിയുടെ അപേക്ഷയില്‍ പറയുന്നു.

Top