അധികാരത്തിലെത്തിയാലുടന്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് ഡി.എം.കെ

ചെന്നൈ : തമിഴ്‌നാട്ടില്‍ മദ്യനിരോധനം വന്നേക്കുമെന്ന് സൂചന. ഇതിനായുളള ആവശ്യം തമിഴ്‌നാട്ടില്‍ ശകതമായി. അധികാരത്തിലെത്തിയാലുടന്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധി.

ജനഹിതം മാനിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ കരുണാനിധി അധികാരത്തിലെത്തിയാല്‍ നിരോധനം നടപ്പിലാക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കില്ലെന്നും പറഞ്ഞു. നേരത്തെ പിഎംകെയും മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Top