അതിര്‍ത്തി തര്‍ക്കം; സംയുക്ത പ്രസ്താവനയിറക്കി അസമും മിസോറാമും

അസം: അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് അസമും മിസോറാമും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് സംസ്ഥാനങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാണ് തീരുമാനം.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിരുന്നു.

ജൂലൈ 26-ന് നടന്ന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥര്‍ക്കും, പോലീസുകാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Top