അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; 5 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. പൂഞ്ച് ജില്ലയിലെ കെര്‍ണി മേഖലയിലുണ്ടായ വെടിവെയ്പില്‍ അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.

ഗ്രാമീണരില്‍ പലരുടേയുംകാലിനും നെഞ്ചിലുമാണ് വെടിയേറ്റിരിക്കുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൂഞ്ച് മേഖലയില്‍ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയും കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് ആറാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്. കഴിഞ്ഞ ദിവസവും അതിര്‍ത്തിയിലെ നൗശ്വേര മേഖലയില്‍ പാകിസ്ഥാന്‍ വെടിവെയ്

Top