അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. ജമ്മുവിലെ അര്‍ണിയയില്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒമ്പത് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ താക്കീത് അവഗണിച്ചാണ് പാക്‌സേന ഇന്നലെ രാത്രി വീണ്ടും ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top