ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ സൈന്യവും പാക്കിസ്ഥാന്‍
റേഞ്ചേഴ്‌സും തമ്മില്‍ ശക്തമായ വെടിവയ്പ്പുണ്ടായി. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
പാക്കിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അര്‍ധരാത്രിയോടെ ഷാപൂര്‍ സെക്ടറില്‍ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
ചെറിയ ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താന്‍ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്ന അവസരത്തിലാണ് പാകിസ്താന്‍ സൈന്യം കഴിഞ്ഞ ആഴ്ച്ച നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘിച്ചത്.


