അതിര്‍ത്തിയില്‍ നാലു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍, ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ടാന്‍ഗഡില്‍ നിയന്ത്രണരേഖയില്‍ ഇന്ന് രാവിലെയുണ്ടായ വെടിവയ്പിലാണ് തീവ്രവാദികള്‍ മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണെന്ന് സംശയിക്കുന്നു.

കശ്മീരിലെ പ്രളയം മുതലെടുത്ത് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഇരുന്നൂറോളം ഭീകരര്‍ തയാറെടുക്കുന്നുണ്ടെന്ന് കരസേനയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top