ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന രണ്ട് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ സബ്‌സിയന്‍ സെക്ടറിലെ മൂന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച രാത്രി 11 മണിമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തു.
ഇതോടൊപ്പം പൂഞ്ചിലെ തന്നെ ഹാമിര്‍പൂര്‍ സെക്ടറിലും രാത്രി 11.45 നും 12.30നും മദ്ധ്യേ വെടിവയ്പ്പുണ്ടായി. ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.


