അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവയ്പ്പ്

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഹാമിര്‍പൂര്‍ സബ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പാക് സേന മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 7.30 ന് ആരംഭിച്ച വെടിവയ്പ്പ് 10 മണി വരെ തുടര്‍ന്നു. ഇതുവരെ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

കഴിഞ്ഞ രാത്രി 11.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30 വരെ പൂഞ്ചിലെ മാന്ധി സബ്‌സാരിയന്‍ സെക്ടറിലെ പോസ്റ്റുകളിലും പാകിസ്ഥാന്‍ സേന ഷെല്ലാക്രമണം നടത്തിയിരുന്നെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ആഗസ്റ്റില്‍ ഇതു വരെ 16 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് നടന്നിട്ടുള്ളത്.

Top