കൊച്ചി: 2017 ല്‍ ഇന്ത്യ ആതിഥേയത്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം തെരെഞ്ഞെടുക്കപ്പെട്ടു.
ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് വേദിയുടെ കാര്യത്തില്‍ തീരുമാനം അറിയിച്ചത്. നേരത്തെ 8 വേദികളായിരുന്നു മല്‍സരത്തിനായി എഐഎഫ്എഫ് തെരെഞ്ഞെടുത്തിരുന്നത്. എന്നാല്‍ പൂനെ, ബാംഗ്ലൂര്‍ വേദികളെ ഫിഫ നടത്തിയ പരിശോധനയില്‍ അസൗകര്യങ്ങള്‍ കണ്ടെത്തിയതിനാല്‍ ലോകകപ്പ് വേദിയായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ന്യൂഡല്‍ഹി, മുംബൈ,ഗോവ,കൊല്‍ക്കത്ത,ഗുവാഹത്തി നഗരങ്ങളാണ് കൊച്ചിക്കുപുറമെ ലോകകപ്പിന് വേദിയാകുക. അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍, അയര്‍ലന്റ് രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയെ ആതിഥേയ രാജ്യമായി ഫിഫ തെരെഞ്ഞെടുത്തത്.


