പാരീസ്: അട്ടിമറികളില്ലാതെ ഫ്രഞ്ച് ഓപ്പണ്‍. രണ്ടാം സീഡ് റോജര്‍ ഫെഡററും മരിയ ഷറപ്പോവയും ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറിലെത്തി. പുരുഷ സിംഗിള്‍സില്‍ ബോസ്‌നിയയുടെ ഡാമിര്‍ ഡുംഹറിനെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്.
വനിത സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ സാമന്താ സ്‌റ്റോസറിനെ തോല്‍പ്പിച്ചാണ് റഷ്യയുടെ മരിയ ഷറപ്പോവ പ്രീക്വാര്‍ട്ടറിലെത്തിയത്.
സ്വിസ് താരം എട്ടാം സീഡ് സ്റ്റാനിസ്ലാസ് വാവ്രിങ്കയും നാലാം റൗണ്ടിലേക്ക് മുന്നേറി. ഏഴാം സീഡ് അന ഇവാനോവിച്ചും ഫ്രഞ്ച് നാലാം റൗണ്ടില്‍ ബര്‍ത്ത് ഉറപ്പിച്ചു.
പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇന്ന് ആന്‍ഡി മറേ, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍ ഇന്ന് മൂന്നാം റൗണ്ടിലിറങ്ങും.


