അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷണത്തിന് രണ്ട് സംഘങ്ങളെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് സംഘങ്ങളെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാരായ കെ.സി.ജോസഫും പി.കെ.ജയലക്ഷ്മിയും എം.കെ.മുനീറും അട്ടപ്പാടി സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറും അട്ടപ്പാടി സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. മന്ത്രിമാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മാത്രം 18 നവജാത ശിശുക്കളും 20 ഗര്‍ഭസ്ഥ ശിശുക്കളും അട്ടപ്പാടിയില്‍ മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

Top