ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തിരാവസ്ഥയുടെ നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
അടിയന്തരാവസ്ഥയിലൂടെ അന്നത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതിന് ഇക്കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരയണന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ജെപിയുടെ വാക്കുകളില്‍ ആകൃഷ്ടരായി നിരവധി സ്ത്രീകളും പുരുഷന്മാരും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിവന്നു. ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരായിത്തീര്‍ന്ന ലക്ഷോപക്ഷം ജനങ്ങളില്‍ നമ്മള്‍ അഭിമാനിക്കണമെന്നും മോഡി പറയുന്നു.
1975 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ 25 വയസുകാരനായിരുന്നു നരേന്ദ്രമോഡി.


