തിരുവനന്തപുരം: നിയമസഭക്കുള്ളില്‍ ഇടതുപക്ഷ വനിതാ എം.എല്‍.എമാരെ ആക്രമിച്ചെന്ന് ആരോപണ വിധേയനായ കോണ്‍ഗ്രസ് എം.എല്‍.എ എം.എ വാഹിദിന് കല്ലേറ്. കഴക്കൂട്ടം എം.എല്‍.എ വാഹിദിന് സഭക്കുപുറത്തുവെച്ച് തലക്കാണ് കല്ലേറ് ഏറ്റത്. ജമീല പ്രകാശം, കെ.കെ. ലതിക അടക്കമുള്ള എം.എല്‍.എമാരെ വാഹിദും കെ.കെ ശിവദാസന്‍ നായര്‍ എം.എല്‍.എയും ആക്രമിച്ചെന്നായിരുന്നു പരാതി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആറന്‍മുളയിലെ ശിവദാസന്‍ നായരുടെ എം.എല്‍.എ ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനു പിന്നാലെ ജമീല തന്നെ തോളില്‍ കടിച്ചെന്ന വാദവുമായി ശിവദാസന്‍ നായരും രംഗത്തെത്തിയിരുന്നു.
അടിക്കു തിരിച്ചടി; എം.എ വാഹിദിനു കല്ലേറ്


