ശ്രുതി ഹാസന്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ എത്തുന്നു. തല 56 എന്ന അജിത്തിന്റെ ചിത്രത്തിലാണ് ഡ്രൈവറുടെ വേഷത്തില്‍ ശ്രുതി എത്തുന്നത്. നേരത്തെ അജിത്ത് ആയിരുന്നു ഡ്രൈവറുടെ വോഷത്തില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ നായിക ശ്രുതി ഹാസനാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്.
അടുത്തിടെയാണ് ശ്രുതി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ചെന്നൈയിലെ ആദ്യഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സംഘം അടുത്ത ഷെഡ്യൂളിനായി കൊല്‍ക്കത്തയിലേക്ക് പോവും.
ഇതാദ്യമായാണ് ശ്രുതി ഹാസന്‍ അജിത്തിന്റെ നായികയാവുന്നത്. സിരുത്തൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി മേനോന്‍ അജിത്തിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്നത്.
സൂപ്പര്‍ഹിറ്റായ വീരം എന്ന സിനിമയ്ക്കു ശേഷം അജിത്തും സിവയും ഒന്നിക്കുന്ന സിനിമയാണിത്. വീരം ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമ ആയിരുന്നെങ്കില്‍ പുതിയ സിനിമ നഗര കേന്ദ്രീകൃത കഥയാണ് പറയുന്നത്. എ.എം രത്‌നമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്തിന്റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് ഈ ചിത്രത്തിലും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.


