അച്യുതാനന്ദന്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കും: സീതാറാം യെച്ചൂരി

മുംബൈ: പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ പുതിയ പ്രശ്‌നങ്ങളുന്നയിച്ചിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ വി.എസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടിട്ടുണ്ട്. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എളമരം കരീമിനെതിരായ ആരോപണങ്ങള്‍ കേരള ഘടകം പരിശോധിക്കുമെന്ന് സീതാറം യെച്ചൂരി പറഞ്ഞു. ആരോപണം കൈകാര്യം ചെയ്യാനുള്ള പക്വത കേരള ഘടകത്തിന് ഉണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനു മലബാര്‍ സിമന്റ്‌സിലെ അഴിമതികളിലും ക്രമക്കേടുകളിലും വ്യക്തമായ പങ്കുണ്ടെന്നാണ് മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി രഹസ്യമൊഴി നല്‍കിയിരുന്നത്.

Top