ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് പ്രവേശന പരീക്ഷ റദ്ദാക്കിയത്. 6.3 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.
കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും സുപ്രീംകോടതി വിധി ബാധിക്കും. സിബിഎസ്‌സിയുമായി എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്നും നാലാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മേയ് മൂന്നിനാണ് പ്രവേശന പരീക്ഷ നടത്തിയത്. ഈ പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയിലെ റോത്തക്കില്‍ ചോര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കേസ് കോടതിയുടെ പരിഗണനയ്ക്കു വരികയായിരുന്നു.


