അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ: കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ കന്യാസ്ത്രീക്ക് വിലക്ക്. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് കന്യാസ്ത്രീയെ തടഞ്ഞത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാനെത്തിയതാണ് വിലക്കിന് കാരണം.

ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷയെഴുതിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായും ഇതിനു തയാറല്ലാത്തതിനാല്‍ മടങ്ങിയതായും സിസ്റ്റര്‍ സെബ പറഞ്ഞു.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കു ഡ്രസ് കോഡ് നിര്‍ദേശിച്ചുള്ള സിബിഎസ്ഇ ഉത്തരവു ചോദ്യംചെയ്ത് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്‌ഐഒഐ) നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.

ചിലതരം വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിനോടു യോജിക്കാനാവില്ലെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്നുകണ്ട് വിശ്വാസം ഇല്ലാതാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Top