അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന പരിശോധന

ന്യൂഡല്‍ഹി: കോപ്പിയടിയും ക്രമക്കേടും തടയുന്നതിനായി അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കര്‍ശന പരിശോധനകള്‍ക്ക് സിബിഎസ്‌സി നിര്‍ദേശം. ക്രമക്കേട് കണ്ടെത്തിയതിനേത്തുടര്‍ന്ന് വീണ്ടും നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ച പരീക്ഷ ജൂലൈ 25നാണ് നടത്തുന്നത്. വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനക്ക് സമാനമായ പരിശോധനകള്‍ വിദ്യാര്‍ത്ഥികളില്‍ നടത്താനാണ് നിര്‍ദേശമെന്നാണ് വിവരം.

റദ്ദാക്കിയ പരീക്ഷയില്‍ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചായിരുന്നു കോപ്പിയടി നടന്നത്. ആസൂത്രിതമായാണ് കോപ്പിയടി നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താന്‍ നിര്‍ദേശം നല്‍കിയത്.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതിലുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങളും സിബിഎസ്‌സി പുറത്തിറക്കിയിട്ടുണ്ട്. ശിരോ വസ്ത്രങ്ങള്‍ക്ക് നിരോധനമില്ലെങ്കിലും ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ പരീക്ഷാ ഹാളില്‍ അ്‌നുവദിക്കില്ലെന്ന് സിബിഎസ്‌സി അറിയിച്ചു.

Top