പുതിയ രണ്ട് സ്മാര്‍ട്ട്‌ ഫോണുകളുമായി ZTE ബ്രാന്‍ഡ്

സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലേക്ക് രണ്ട് പുത്തന്‍ താരങ്ങളുമായി എത്തിയിരിക്കുകയാണ് ZTE. നൂബ്യ Z17S, നൂബ്യ Z17 miniS എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്.

കമ്പനിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് നൂബ്യ Z17S. ഒരു പ്രഥമിക സ്‌ക്രീനില്‍ കാണപ്പെടാത്ത ഫുള്‍ സ്‌ക്രീന്‍ ഡിസൈനോടു കൂടിയാണ് നൂബ്യ Z17 എത്തിയിരിക്കുന്നത്.

5.73 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ 1080X2040 പിക്‌സല്‍ റസൊല്യൂഷന്‍, 403ppi പിക്‌സല്‍ ഡെന്‍സിറ്റിയും ഡിസ്‌പ്ലേ സംരക്ഷിക്കുന്നതിനായി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുന്ന ഫോണിന് രണ്ട് മെമ്മറി വേരിയന്റിലായി 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്,6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉള്‍പ്പെടെ നാല് ക്യാമറകളും ഉണ്ട്.

3100എംഎഎച്ച് ബാറ്ററിയും 26W ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്,3.0 പവര്‍ സേവിങ്ങ് ടെക്‌നോളജിയും ഉള്‍പ്പെടുന്നു.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി, ജിപിഎസ് എന്നിവ ഫോണിന്റെ സവിശേഷതയാണ്.

മെറ്റല്‍ ബോഡിയില്‍ ഒരു വളഞ്ഞ 3ഡി ഗ്ലാസ് ബാക്ക് ഉളളതിനാല്‍ നൂബ്യ Z17 miniS ഫോണിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.

ഹോം ബട്ടണ്‍ തന്നെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആയി പ്രവര്‍ത്തിക്കുന്നു.ഡ്യുവല്‍ റിയര്‍ ക്യാമറയും മുന്‍ ക്യാമറയും 3200എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയും ഉള്‍പ്പെടുന്ന ഫോണിന് ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂട്ടൂത്ത് 4.1, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയും ഉണ്ട്.

കൂടാതെ ഓഡിയോ ക്വാളിറ്റി മെച്ചപ്പെടുത്താനായി സ്മാര്‍ട്ട് PA ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക്,ഗോള്‍ഡ്, ബ്ലൂ എന്നീ വേരിയന്റുകളില്‍ ലഭിക്കുന്ന ഫോണിന്റെ “6ജിബി റാം 64ജിബി” സ്‌റ്റോറേജിന് ഏകദേശം 29,600 രൂപയും, “8ജിബി റാം 128ജിബി” സ്റ്റോറേജിന് 39,500 രൂപയുമാണ് വില.

ബ്ലാക്ക്,ഗോള്‍ഡ്, ഡീപ്പ് ബ്ലൂ, ഏജിയന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ എത്തുന്ന നൂബ്യ Z17 miniS ഫോണിന് ഏകദേശം 19,700 രൂപയാണ് വില.

ഒക്ടോബര്‍ 19 മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

Top