zte blade v8 pro- indian market

ZTE തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ എത്തിക്കാന്‍ പോകുന്നു. ഏകദേശം 15,600 രൂപയാണ ഈ ഫോണിന്റെ വില. ഇന്ത്യയില്‍ ഈ ഫോണിന് 20,300 രൂപ വരുമെന്നു പറയുന്നു. ZTE ബ്ലേഡ് വി8 ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

5.5ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേണല്‍ മെമ്മറി, 128ജിബി എക്‌സ്പാന്‍ഡബിള്‍, 13/8എംബി ക്യാമറ, 3140എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍. ബ്ലൂട്ടൂത്ത് 4.2, 4ജി എല്‍റ്റിഇ, യുഎസ്ബി ടൈപ്പ്‌സി, ആന്‍ഡ്രോയിഡ് 6.0.1 എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top