zebronics India Private Limited -Audio-2.2 multimedia speaker

സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓഡിയോ ശ്രേണിയില്‍ പുതിയ 2.2 മള്‍ട്ടിമീഡിയ സ്പീക്കര്‍ അവതരിപ്പിച്ചു.

ബ്ലൂടൂത്ത് സ്പീക്കറുകള്‍, ടവര്‍ സ്പീക്കറുകള്‍, ഹോം തിയേറ്റര്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് ഓരോ മാസവും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് കമ്പനി.

ZEBBT 361 RUCF എന്നുവിളിക്കുന്ന 2.2 സ്പീക്കര്‍ ഗാനങ്ങള്‍ അതിന്റെ മനോഹാരിത നഷ്ടപ്പെടാതെ കേള്‍ക്കാനും വീട്ടിലിരുന്ന് സിനിമ കാണാനും ഇഷ്ടപ്പെടുന്ന ആസ്വാദകരുടെ ഹൃദയം കവരുമെന്ന് ഉറപ്പാണ്. സാറ്റലൈറ്റുകളുടെ വൂഡന്‍ എന്‍ക്ലോഷറും വൂഫറും സ്പീക്കറിന് കരുത്തും രൂപഭംഗിയും നല്‍കുന്നു.

ഒറ്റ ക്യാബിനറ്റിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് 4ഇഞ്ച് സബ്‌വൂഫര്‍ ഡ്രൈവറുകള്‍ സ്വീകരണ മുറിയില്‍ ഒരു തിയേറ്റര്‍ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ദോഷി അവകാശപ്പെട്ടു.

സീബ്രോണിക്‌സില്‍ നിന്നുള്ള പുതിയ സ്പീക്കറില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയും USB പോര്‍ട്ടും SD പിന്തുണയും ഒരു ബില്‍റ്റ്ഇന്‍ FM ട്യൂണറും പോലുള്ള സവിശേഷതകളുണ്ട്. സബ്‌വൂഫറിന്റെ ഔട്ട്പുട്ട് പവര്‍ 25W ആണ്, അതേസമയം ഓരോ സാറ്റലൈറ്റും 12Wന്റെ ഔട്ട്പുട്ട് നല്‍കുന്നു.

ഹൈ നോട്ടുകളുടെ ഉയര്‍ന്ന ശബ്ദം നല്‍കുന്ന ശരിയായ ബാസ് ഇതുറപ്പാക്കുന്നു. LED ഡിസ്‌പ്ലേയുള്ള കണ്‍ട്രോള്‍ പാനല്‍ മള്‍ട്ടിമീഡിയ കണ്‍ട്രോളുകള്‍ മാനേജുചെയ്യാന്‍ സഹായിക്കുന്നു. വോളിയം, ബാസ്, ശബ്ദ നിയന്ത്രണങ്ങള്‍ സബ്‌വൂഫറിന്റെ മുന്‍ഭാഗത്ത് അനുയോജ്യമായ വിധത്തില്‍ സ്ഥാപിച്ചട്ടുണ്ട്.

നിയന്ത്രണത്തിന് സഹായിക്കുന്ന ഒരു റിമോട്ട് കണ്‍ട്രോളും 2.2 സ്പീക്കറിലുണ്ട്. സീബ്രോണിക്‌സ് 2.2 മള്‍ട്ടിമീഡിയ സ്പീക്കര്‍ ഓണ്‍ലൈനിലും ഇന്ത്യയിലെമ്പാടുമുള്ള കമ്പനിയുടെ വിതരണ ശൃംഖല വഴിയും ലഭ്യമാകും. വില വെറും 4242 രൂപ.

Top