zebronics carmount

സീബ്രോണിക്‌സ് ഇന്ത്യ ഉല്‍പ്പന ശ്രേണി വിപുലീകരണത്തിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള കാര്‍ മൗണ്ടുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. സെബ് സിഎച്ച് 60 യുഎം, സെബ് സിഎച്ച് 702 യുഎം എന്നിവയാണ് പുതിയ മോഡലുകള്‍.

സ്റ്റാന്‍ഡുകളുടെ ബേസ് നേരിട്ട് കാറിന്റെ പോര്‍ട്ടിലേക്ക് മൗണ്ട് ചെയ്യാം. മൗണ്ടിനും പവറിനുമുള്ള സമാന പോര്‍ട്ടാണ് ഇത് ഉപയോഗിക്കുന്നത്. 60 യുഎം മോഡലില്‍ മൊബൈലിനെ ഉറപ്പിച്ച് വയ്ക്കാന്‍ ശക്തിയേറിയ കാന്തങ്ങളുണ്ട്.

ഡ്രൈവിംഗ് സൗകര്യപ്രദമാക്കുന്നതിനും ഈ ആക്‌സറികളുടെ വര്‍ധിച്ച ആവശ്യവും കണക്കിലെടുത്താണ് കാര്‍ ഫോണ്‍ മൗണ്ടുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ദോഷി പറഞ്ഞു. ദീര്‍ഘകാലം ഈടു നില്‍ക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് ഇവ രണ്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരമാവധി കാഴ്ച നല്‍കുന്നതിന് ക്രമീകരിക്കാവുന്ന 360 ഡിഗ്രി റൊട്ടേഷനും മൗണ്ടുകള്‍ക്കുണ്ട്. ഒട്ടിപ്പിടിക്കുന്ന കാന്തിക സ്റ്റാന്‍ഡ് ഹോള്‍ഡര്‍ മൊബൈലിനെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നു. വിവിധ വലുപ്പത്തിലുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന 60 യുഎം മോഡല്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അനുയോജ്യമാണ്. ഇതിലെ ചാര്‍ജിംഗ് പോര്‍ട്ട് ഫോണ്‍ എല്ലായ്‌പ്പോഴും ഓണ്‍ലൈനില്‍ തുടരുന്നത് ഉറപ്പാക്കുന്നു.

പവര്‍ ഓണാണോ ഓഫാണോയെന്ന് എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ സൂചന നല്‍കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട്, അമിതമായി ചാര്‍ജാകല്‍ എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കുന്നവയാണ് ഈ മൗണ്ടുകള്‍. രണ്ടു മോഡലുകള്‍ക്കും ഒരു വര്‍ഷത്തെ വാറന്റിയാണുള്ളത്. ഓണ്‍ലൈനിലും ഇന്ത്യയില്‍ ഉടനീളമുള്ള പ്രമുഖ റീടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.

Top