നഴ്‌സുമാരെ സര്‍ക്കാര്‍ വഞ്ചിച്ചു; യുവമോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം

yuvamorcha

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ നഴ്‌സുമാരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രകടനവുമായി സെക്രട്ടറിയേറ്റില്‍ എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ഏഴു തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ച് എത്തുകയായിരുന്നു.Related posts

Back to top