യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പ്; പിന്നില്‍ ചാനല്‍ നീക്കിയതിലുള്ള പ്രതിഷേധമോ?

കാലിഫോര്‍ണിയ:യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയെന്ന് പൊലീസ് പറയുന്ന യുവതി കമ്പനിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. യൂട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വരുത്തിയതായും കമ്പനി വേര്‍തിരിവ് കാണിക്കുന്നാതായും നസീം അഗ്ദാം ആരോപിച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോയും നസീം തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം നസീമിന്റെ ചാനലുകള്‍ ടേംസ് ഓഫ് സര്‍വീസ് ലംഘിച്ചു എന്ന് കാണിച്ച് യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിഷേധസൂചകമായി തന്റെ വെബ്‌സൈറ്റിലും നസീം കുറിപ്പെഴുതിയിരുന്നു. 2011 മുതല്‍ നസീം വണ്ടര്‍1 എന്ന ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് നസീം. വെടിവെപ്പിന് പിന്നാലെ നസീമിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളും നീക്കം ചെയ്തു.

കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തെത്തിയ ഇവര്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നാല്‌ പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയെന്ന് പൊലീസ് പറയുന്ന നസീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top