വേറിട്ട വീഡിയോ ഷെയറിങും ചാറ്റിങും ആസ്വദിക്കാന്‍ പുത്തന്‍ ഫീച്ചറുമായി യൂട്യൂബ്

വീഡിയോ ഷെയര്‍ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചര്‍ യൂട്യൂബ് അവതരിപ്പിച്ചു.

വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതുമാണ് പുതിയ ഫീച്ചര്‍.

നിലവില്‍, ഐഓഎസ് ഡിവൈസുകളില്‍ മാത്രമാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാവുക.

യൂട്യൂബ് വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി നേരിട്ട് പങ്കുവെക്കാനും, തുടര്‍ന്ന് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും പുത്തന്‍ ഫീച്ചറില്‍ സാധിക്കും.

ഇമോജികളും സ്‌മൈലികളും എല്ലാമുള്ള ഒരു ടെക്സ്റ്റ് മെസേജിംങ് സംവിധാനം തന്നെയാണ് യൂട്യൂബ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, 30 പേരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിനകത്തുണ്ട്.

യൂട്യൂബില്‍ പുതിയതായി കൂട്ടിച്ചേര്‍ത്ത Shared ടാബിലാണ് ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ ഉണ്ടാവുക. സന്ദേശമയച്ചോ ഇമെയില്‍ വഴി ലിങ്ക് അയച്ചോ ആണ് യൂട്യൂബ് ഷെയറില്‍ സുഹൃത്തുക്കളെ ചേര്‍ക്കുന്നത്.

മാത്രമല്ല, വീഡിയോ ഷെയര്‍ ചെയ്യുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും മറ്റ് ആപ്പുകള്‍ വഴി വീഡിയോ ഷെയര്‍ ചെയ്യാനുള്ള സംവിധാനം യൂട്യൂബ് ഒഴിവാക്കിയിട്ടില്ല, ഇത് തുടര്‍ന്നും ഉപയോഗിക്കാം.

Top