ആലപ്പുഴയില്‍ പാലത്തില്‍ നിന്നും ചാടിയ യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു

drowned

ആലപ്പുഴ: അരൂര്‍ കുമ്പളം പാലത്തില്‍നിന്നും തൈക്കാട്ടുശേരി പാലത്തില്‍ നിന്നും ചാടിയ യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു.

അരൂര്‍ താമരക്കുളം വീട്ടില്‍ സത്യന്റെ മകന്‍ നിഖില്‍ (24) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അരൂര്‍ കുമ്പളം പാലത്തില്‍നിന്നു ചാടിയത്.

നിഖിലിനെ കണ്ടെത്താന്‍ അരൂര്‍ അഗ്‌നിശമനസേനയിലെ മുങ്ങല്‍വിദഗ്ധര്‍ തിരച്ചിലിലാണ്. നിഖില്‍ ഉപയോഗിക്കുന്ന ബൈക്ക് പാലത്തില്‍നിന്നു കണ്ടെത്തിയിരുന്നു.

തുറവൂര്‍ – പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തില്‍നിന്ന് രാത്രി ഏഴരയോടെയാണു തൈക്കാട്ടുശേരി ആലുങ്കല്‍ പറമ്പില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ രാഹുല്‍ (22) ചാടിയത്.

കുത്തിയതോട് പൊലീസും ചേര്‍ത്തലയില്‍ നിന്നുള്ള അഗ്‌നിശമനസേനയും തിരച്ചില്‍ നടത്തുന്നുണ്ട്.

Top