പശുക്കളെ പട്ടിണിക്കിട്ടു കൊന്ന ബിജെപി നേതാവിനു നേരെ യൂത്ത് കോണ്‍ഗ്രസിന്റെ മഷി പ്രയോഗം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇരുന്നോറോളം പശുക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മഷി എറിഞ്ഞു.

ദുര്‍ഗ് ജില്ലയിലെ റാജ്പുരിലെ ബിജെപി നേതാവ് ഹരീഷ് വര്‍മയ്ക്കു നേരെയാണ് മഷി പ്രയോഗമുണ്ടായത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കാനായി ഹരീഷിനെ കൊണ്ടുവരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മഷി ഒഴിക്കുകയായിരുന്നു.

കന്നുകാലി സംരക്ഷണ നിയമപ്രകാരം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരീഷ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ 200 പശുക്കളാണ് ചത്തുവീണത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30 പശുക്കള്‍ മാത്രമാണ് ചത്തത്. എന്നാല്‍ ഇരുനൂറിലേറെ പശുക്കള്‍ ചത്തതായി ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയില്‍ ഭൂരിഭാഗത്തേയും പശു സംരക്ഷണ കേന്ദ്രത്തിനു സമീപം കുഴിച്ചുമൂടിയതായും ഗ്രാമീണര്‍ പറയുന്നു.

Top