മീനച്ചിലാര്‍ കാണാനെത്തിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി

ഈരാറ്റുപേട്ട: നിറഞ്ഞൊഴുകുന്ന മീനച്ചിലാര്‍ കാണാനെത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

കാരയ്ക്കാട് കൊല്ലംപറമ്പില്‍ അഷ്‌റഫിന്റെ മകന്‍ അബീസ് (24) നെയാണ് കാണാതായത്. ഈലക്കയത്തിനു സമീപമായിരുന്നു അപകടം. സുഹൃത്തുക്കളും ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ തുടരുകയാണ്.

കനത്ത മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത് തെരച്ചില്‍ ശ്രമങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.

Top