പാലക്കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, സുഹൃത്ത് അവശനിലയില്‍ ആശുപത്രിയില്‍

dead-body

പാലക്കാട്: പാലക്കാട് കൊല്ലങ്കോടിന് സമീപത്ത് വിരിഞ്ഞിപ്പാടത്ത് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന്‍ ജിബിന്‍ (18) ആണ് മരിച്ചത്.

ജിബിന്റെ മൃതദേഹത്തിന് സമീപത്ത് അവശനിലയില്‍ സഹൃത്തായ യുവാവിനെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേ ട്രാക്കിന് സമീപത്തായാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Top