യങ് ഓസ്‌ട്രേലിയന്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം സമന്ത കെറിന്‌

Samantha Kerr

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോള്‍ താരം യങ് ഓസ്‌ട്രേലിയന്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരത്തിനര്‍ഹയായി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ ബുളാണ് സാം കെറിനെ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ രാജ്യാന്തര ടീമിനായി നടത്തിയ പ്രകടനമാണ് കെറിനെ പുരസ്‌കാരം നേടാന്‍ അര്‍ഹയാക്കിയത്. 2017ല്‍ ഓസ്‌ട്രേലിയന്‍ ടീമിനു വേണ്ടിയും ക്ലബ് ഫുട്‌ബോളിലും മികച്ച പ്രകടനമാണ് കെര്‍ നടത്തിയത്. കായികരംഗത്ത് വനിതകള്‍ക്ക് പ്രചോദനമാണ് കെര്‍ എന്നതാണ് പുരസ്‌കാര ജേതാവാകാന്‍ കാരണം.

അമേരിക്കന്‍ ലീഗ് സ്‌കോറിംഗില്‍ റെക്കോര്‍ഡിട്ട കെര്‍ ഓസ്‌ട്രേലിയന്‍ ലീഗില്‍ നിലവിലെ ടോപ്പ് സ്‌കോററാണ്. പുരസ്‌കാരം വനിതാ സ്‌പോര്‍ട്‌സിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് ചടങ്ങില്‍ കെറി പറഞ്ഞു. ഓസ്‌ട്രേലിയയെ ലോക റാങ്കിംഗില്‍ ആദ്യമായി ആദ്യ അഞ്ചില്‍ കെര്‍ എത്തിച്ചിരുന്നു.

Top