സൊമാട്ടോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ? നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യത

zomato

മുംബൈ: സൊമാട്ടോയുടെ ഡാറ്റാബേസില്‍ നിന്ന് 1.7 കോടി പേരുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.

സൊമാട്ടോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇമെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.

അതീവ സുരക്ഷിതമായ രീതിയിലാണ് പണമിടപാട് സംബന്ധിച്ച ഡാറ്റ സൂക്ഷിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ക്രഡിറ്റ്കാര്‍ഡ്, ഡാറ്റ ഉള്‍പ്പടെയുള്ളവ ഇപ്പോഴും സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെടുന്നു.

സൊമാട്ടോ ആപ്പ് ഉപയോഗിക്കുന്നവര്‍ ഉടനെ പാസ് വേഡ് റീസെറ്റ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.Related posts

Back to top