‘You Are Always Welcome At Facebook,’ Mark Zuckerberg Tells Muslims

വാഷിങ്ടണ്‍: മുസ്ലിങ്ങള്‍ക്ക് എപ്പോഴും ഫെയ്‌സ്ബുക്കിലേക്ക് സ്വാഗതമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മുസ്ലീങ്ങളുടെ മൗലികാവശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അവര്‍ക്ക് സുരക്ഷിത അന്തരീക്ഷമൊരുക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

പാരീസ് ആക്രമണത്തിന് ശേഷം മുസ്ലിങ്ങള്‍ അവഗണന നേരിടുന്നുണ്ട്. ഇത് പാടില്ലാത്തതാണ്. പാരിസ് ആക്രമണത്തിനും പിന്നാലെയുണ്ടായ വിവാദ പ്രസ്താവനക്കും ശേഷം മുസ്ലിങ്ങളിലുണ്ടായ വികാരം തനിക്ക് മനസ്സിലാകും.അദ്ദേഹം പറഞ്ഞു.

ഒരു ജൂതന്‍ എന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കണമെന്ന് മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലുണ്ടായ ഭീകരാക്രമണത്തേത്തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനത്തിന് പോലും മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രസ്താവനയിറക്കിയത്. ഇതിനെതിരെ വൈറ്റ് ഹൗസ് രംഗത്തുവന്നിരുന്നു. ഈ പ്രസ്താവനക്ക് മറുപടിയെന്നോണമാണ് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന.

Top