yogi crackdown illegal abattoirs has sent stock soaring dalal street

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനധികൃത അറവുശാല നിരോധനം ഗുണകരമായത് രാജ്യത്തെ വന്‍കിട മാംസ കമ്പനികള്‍ക്ക്.

യോഗിയുടെ തീരുമാനത്തിന് ശേഷം പല വന്‍കിട മാംസകമ്പനികളുടെയും ഓഹരി വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പൗള്‍ട്ടറി ഫാം കമ്പനിയായ വെന്‍കീസിന്റെ ഓഹരി വിലയില്‍ വന്‍ വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ 834 രൂപയുണ്ടായിരുന്ന വെന്‍കീസിന്റെ ഓഹരി വില നിലവില്‍ 1300 രൂപയക്ക് മുകളിലാണ്.

യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനധികൃത അറവുശാലകള്‍ പൂട്ടിയതോടെ വന്‍ കമ്പനികള്‍ക്ക് അത് നേട്ടമാവുകയായിരുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഇത്തരം ചെറുകിട കമ്പനികളില്‍ നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപകര്‍ പോലും ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശിലെ ഇറച്ചികോഴിയുടെ വിലയില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ കുറെ ആഴ്ചകളായി രേഖപ്പെടുത്തുന്നത്. 180 രൂപയില്‍ നിന്ന് 240 രൂപ വരെ ഇറച്ചി കോഴിയുടെ വില വര്‍ധിച്ചു. ഹോട്ടലുടമകളുള്‍പ്പടെയുള്ളവര്‍ക്ക് വില വര്‍ധനവ് തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Top