യുപിയിലെ വ്യാജ ഏറ്റുമുട്ടലുകള്‍; യോഗി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അടുത്ത കാലത്ത് സംസ്ഥാനത്ത് നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

യു.പിയില്‍ അടുത്തിടെ 500ലേറെ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും ഇതില്‍ 58 പേര്‍ കൊല്ലപ്പെട്ടുവെന്നും പി.യു.സി.എല്ലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് പരിഖ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാനിനെതിരെ നേരത്തെ നോട്ടീസ് അയച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസില്‍ കക്ഷി ചേരണമെന്ന ആവശ്യം ഉന്നയിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

Top