yogi adityanath follows pm modi bans lal batti in up from today

yogi-adithya-nath

ലഖ്‌നൗ: യുപിയില്‍ ഇന്നു മുതല്‍ വി ഐ പി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ വെളിച്ചം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.

വി ഐ പി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ വെളിച്ചം ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭ മെയ് ഒന്നു വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും ഇന്നുമുതല്‍ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ആദിത്യനാഥ്‌ ഉത്തരവിടുകയായിരുന്നു.

വെള്ളിയാഴ്ച മുതല്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വാഹനങ്ങളിലെ നീല, ചുവപ്പ് ബീക്കണ്‍ വെളിച്ചം എടുത്തുമാറ്റണമെന്ന് ഇന്നലെ അര്‍ധരാത്രിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനിച്ചിരുന്നു.

ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, സൈനിക വാഹനങ്ങള്‍, ആംബുലന്‍സ്, അഗ്‌നിശമന സേനാ വാഹനങ്ങള്‍, പോലീസ് വാഹനങ്ങള്‍ എന്നിവയ്ക്ക് ബീക്കണ്‍ ലൈറ്റുകള്‍ തുടര്‍ന്നും ഉപയോഗിക്കാം.

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിപ്രധാന വ്യക്തികളുടെ വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റുകള്‍ ഉണ്ടാകില്ല. മന്ത്രിമാരുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ബിക്കണ്‍ വെളിച്ചം ഉപയോഗിക്കാന്‍ അധികാരമുള്ള വി ഐ പി.കളുടെ പട്ടിക തയ്യാറാക്കുന്നത് നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഈ അധികാരം റദ്ദാക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. നിയമം ലംഘിച്ച് മേയ് ഒന്നിനുശേഷം ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും.

Top