തലകൊയ്യല്‍ പരാമര്‍ശം; യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചണ്ഡിഗഡ്: തലകൊയ്യല്‍ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

റോഹ്തകിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുപറയാത്തവരുടെ തല കൊയ്യുമെന്നായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്ര നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സദ്ഭാവന സമ്മേളനത്തില്‍ നടത്തിയ തലകൊയ്യല്‍ പരാമര്‍ശത്തെ തുടര്‍ന്ന് രാംദേവിനെതിരെ അറസ്റ്റ് വാറണ്ടും സമന്‍സും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് ഇപ്പോള്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്‌.

Top