ദേശീയ യോഗാദിനം; കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നേപ്പാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

YOGA

കാഠ്മണ്ഡു: ദേശീയ യോഗാ ദിനത്തോട് അനുബന്ധിച്ച് നാലു ദിവസം നീണ്ടു നില്‍ക്കുന്ന യോഗാ ക്യാമ്പ് നേപ്പാളില്‍ നടക്കും. സന്യാസിമാരും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കുന്ന യോഗാ ക്യാമ്പ് സമുദ്ര നിരപ്പില്‍ നിന്ന് 12500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന മുക്തിനാഥ് ക്ഷേത്രത്തിലാണ് നടക്കുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയാണ് യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

YOG

മെയ് മാസത്തിലെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുക്തിനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുക്തിനാഥ് ക്ഷേത്രത്തിനുള്ളില്‍ പ്രാര്‍ഥന നടത്തുന്ന ലോക നേതാക്കളില്‍ ആദ്യത്തെ ആളാണ് മോദി.

ഏപ്രില്‍ മാസത്തില്‍ നടന്ന മാന്‍ കീ ബാത്തിന്റെ 43ാം എഡിഷനില്‍ യോഗ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ശാരീരികവും മാനസികവും ആത്മീയവുമായ പരിശീലനമാണ് യോഗ. ദേശീയ യോഗ ദിനം യുണൈറ്റഡ് ജനറല്‍ അസംബ്ലിയില്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചിരുന്നു.

Top