കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് യെദിയൂരപ്പ; ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസ്സ്

Indian-National-Congress-Flag-1.jpg.image.784.410

ബംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം ബി.എസ്.യെദിയൂരപ്പ രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സ് ആഹ്ലാദ പ്രകടനത്തില്‍. വിധാന്‍സൗധയിലും ബംഗളൂരുവിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്തുമാണ് ആഹ്ലാദപ്രകടനം നടക്കുന്നത്.

രാജിക്ക് ശേഷം നിയമസഭാ നടപടികള്‍ അവസാനിച്ചതോടെ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി കോണ്‍ഗ്രസ്സ് എംഎല്‍എ ഡി.കെ.ശിവകുമാറിന്റെ കൈപിടിച്ച് ഉയര്‍ത്തിയിരുന്നു.

ജനാധിപത്യത്തിന്റെ വിജയമാണ് കര്‍ണ്ണാടകയില്‍ ഉണ്ടായിരിക്കുന്നതെന്ന് ഗുലാം നബി ആസാദും സിദ്ധരാമയ്യയും പ്രതികരിച്ചു. ഏത് വിധേനയും അധികാരം കൈയടക്കാനുള്ള ബിജെപിയുടെ ശ്രമം ഇതോടെ തകര്‍ന്നെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Top