Yeddyurappa acquitted in Prerna Trust case, says ‘Satyameva Jayate’

ബംഗളൂരു: അനധികൃത ഇരുമ്പയിര് ഖനന അഴിമതിക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് കര്‍ണാടക മുന്‍ മുഖമന്ത്രി ബി.എസ്.യെദിയൂരപ്പ.

ഇതോടെ കേസില്‍ നീതി നടപ്പായെന്നും യെദിയൂപ്പ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്നു തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് യെദിയൂരപ്പ സന്തോഷം പങ്കു വച്ചത്. ഒപ്പം നിന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദിയും അറിയിച്ചിട്ടുണ്ട് യെദിയൂരപ്പ.

Top