വ്യത്യസ്തതയോടെ പുതിയ യമഹ R3 ഇന്ത്യയില്‍ ; വില 3.48 ലക്ഷം രൂപ

YMAHA R3

മഹ R3 ഇന്ത്യയില്‍ പുറത്തിറങ്ങി. 3.48 ലക്ഷം രൂപയാണ് പുതിയ യമഹ R3 യുടെ എക്‌സ്‌ഷോറൂം വില. മെക്കാനിക്കല്‍ മുഖത്തും ഡിസൈന്‍ മുഖത്തും മാറ്റങ്ങളോടെയാണ് പുതിയ യമഹ R3എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബിഎസ്IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് R3യെ കമ്പനി ഇന്ത്യന്‍ നിരയില്‍ നിന്നും പിന്‍വലിച്ചത്.

ബിഎസ്IV എഞ്ചിന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ്, പുതിയ ടയറുകള്‍, പുത്തന്‍ ഗ്രാഫിക്‌സ്, പുതിയ നിറങ്ങള്‍ എന്നിവയാണ്‌ യമഹ R3യുടെ സവിശേഷതകള്‍. അതേസമയം ബിഎസ്IV മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഞ്ചിന്‍ ഒരുക്കയിരിക്കുന്നത്. 10,750 rpmല്‍ 41 bhp കരുത്തും 9,000 rpmല്‍ 29.6 Nm torque ഉത്പാദിപ്പിക്കും.

17 ഇഞ്ച് വീലുകളില്‍ ഒരുങ്ങിയ മെറ്റ്‌സെലര്‍ സ്‌പോര്‍ടെക് M5 ടയറുകളാണ് R3 യില്‍ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. റേസിംഗ് ബ്ലൂ, മാഗ്മ ബ്ലാക് എന്നീ രണ്ടു പുത്തന്‍ നിറങ്ങളാണ് യമഹ R3 മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷണം.

Top