തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ നിറങ്ങളില്‍ യമഹ R15 മോട്ടോ ജിപി എഡിഷന്‍ വിപണിയിലേക്ക്

പുതിയ യമഹ R15 മോട്ടോ ജിപി എഡിഷന്‍ ഇന്ത്യയില്‍ ഉടന്‍ വില്‍പനയ്‌ക്കെത്തുന്നു. അതിന്റെ സൂചന എന്നോണം ടീസര്‍ കമ്പനി പുറത്ത് വിട്ടു. റേസ് ബൈക്ക് പരിവേഷം നല്‍കുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം.

മോട്ടോജിപി ബൈക്കുകള്‍ക്ക് യമഹ നല്‍കുന്ന നീല നിറത്തില്‍ തന്നെയായിരിക്കും R15 മോട്ടോജിപി എഡിഷനും ലഭിക്കുക. മുവിസ്റ്റാര്‍, ഇനിയോസ് ലോഗോകള്‍ മോട്ടോജിപി എഡിഷന്‍ R15 ന് കിട്ടുമെങ്കിലും വാലന്റീനൊ റോസിയുടെ 46 ആം നമ്പറോ, മാവെറിക് വിനെലസിന്റെ 25 ആം നമ്പറോ ബൈക്കുകള്‍ക്കുണ്ടാകില്ല.

നിലവില്‍ തെക്കു കഴിക്കന്‍ ഏഷ്യന്‍ വിപണികളില്‍ R15 V3.0 മോട്ടോജിപി എഡിഷന്‍ വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. 155 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

yamaha-r15-v38-1533892329

എഞ്ചിന്‍ സാങ്കേതികതയില്‍ മാറ്റങ്ങളില്ല. മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും. മുതിര്‍ന്ന R1, R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് R15 ന്റെ രൂപകല്‍പന.

രാജ്യാന്തര വിപണികളില്‍ വരുന്ന R15 ല്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന R15 ഇവ അവകാശപ്പെടുന്നില്ല.

തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

Top