യമഹ YZF-R15 15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന്‍ വിപണിയിലേക്ക്

Yamaha-R-15

ഗസ്‌റ്റോടു കൂടി പുതിയ യമഹ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. യമഹയുടെ മോട്ടോജിപി ബൈക്കുകളില്‍ കണ്ടുവരുന്ന നീല നിറശൈലി പുതിയ R15 മോട്ടോജിപി എഡിഷന് ലഭിക്കും.

ബെല്ലി പാനില്‍ ENEOS ലോഗോയും സാന്നിധ്യമറിയിക്കുമെന്നാണ് വിവരം. എന്നാല്‍ വാലന്റീനൊ റോസീ, മാവെറിക് വിനാലെസ് എന്നിവരുടെ റേസിംഗ് നമ്പറുകള്‍ R15 ന്റെ മോട്ടോജിപി എഡിഷന് കിട്ടില്ല. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ R15 V3.0 മോട്ടോജിപി എഡിഷന്‍ ഇതിനകം വില്‍പനയ്‌ക്കെത്തി കഴിഞ്ഞു. പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് മോഡലിന്റെ മുഖ്യവിശേഷം. എഞ്ചിന്‍ സാങ്കേതികതയില്‍ മാറ്റങ്ങളില്ല.

yamaha-r15-v38-1529672150

ഇതിന് പുറമെ മുന്നിലും വശങ്ങളിലും മൊവിസ്റ്റര്‍ ലോഗോയും വരാനുള്ള മോട്ടോജിപി എഡിഷനില്‍ ഒരുങ്ങും. മുതിര്‍ന്ന R1, R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് R15 ന്റെ രൂപകല്‍പന. രാജ്യാന്തര വിപണികളില്‍ വരുന്ന R15 ല്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

155 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഗിയര്‍ബോക്‌സ് ആറു സ്പീഡ്. ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചും ബൈക്കിലുണ്ട്.

yamaha-r15-v310-1529672203

തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് R15 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്. നിരയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന മോട്ടോജിപി എഡിഷനിലും ഈ രണ്ടു നിറങ്ങളെ യമഹ കാഴ്ചവെക്കും.

അടുത്തിടെ മോഡലിനെ പരിഷ്‌കരിച്ചപ്പോള്‍ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പുതുക്കി. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന R15 ഇവ അവകാശപ്പെടുന്നില്ല. സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് യമഹ R15 ല്‍ ഒരുങ്ങുന്നത്. പുതിയ മോട്ടോജിപി എഡിഷനിലും ഇതു തുടരും.

yamaha-r15-v311-1529672246

മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും. മൂര്‍ച്ചയേറി നില്‍ക്കുന്നു ഹെഡ്‌ലാമ്പുകള്‍. റേസ് ട്രാക്ക് പാരമ്പര്യം വെളിപ്പെടുത്തുന്ന ടെയില്‍ലാമ്പുകളും ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും.

സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 യ്ക്ക് എക്‌സ്‌ഷോറൂം വില (ഡല്‍ഹി) നിലവില്‍ 1.26 ലക്ഷം രൂപയാണ്. പുതിയ മോട്ടോജിപി എഡിഷന് എന്തായാലും വില കൂടുമെന്ന കാര്യം ഉറപ്പാണ്.

Top